മൈലാഞ്ചി ചോട്ടിൽ. (lyrics) Mailanji chottil

🌹 *മൈലാഞ്ചി ചോട്ടിൽ* 🌹

*Lyrics :✍🏽 Rashid Kannur* 

മൈലാഞ്ചി പൂക്കുന്ന നാട്ടിൽ മൈലാഞ്ചി ചോട്ടിനുള്ളിൽ തനിച്ചായവനെ മറന്നോ ദുനിയാവിൽ പാറി പറക്കുന്ന കിളിയേ....
പാറി പറക്കുന്ന കിളിയേ (2)

മൗത്തെന്ന സത്യ വാക്കിൽ കബറെന്ന കൂരിരുട്ടിൽ തനിച്ചായവനെ ഓർത്തോ
തനിച്ചായിടും ഓർത്ത് വെച്ചോ.... 2
തനിച്ചായിടും ഓർത്ത് വെച്ചോ

(മൈലാഞ്ചി പൂക്കുന്ന നാട്ടിൽ)

മരണമെന്ന മൂന്നക്ഷരം തന്ന വിരഹം.. കൺമുന്നിലായി റബ്ബിൻ വിധിയിൽ...( 2 )

കബറോളമല്ലേ ദുനിയാ വിൻ നിറവാർന്ന പൂർണ്ണ വസന്തം... അമലെന്ന ആത്മ മിത്രം പുൽകിയ സുഗന്ധം കബറിനെ തണുപ്പിച്ചു തനിയെ.... ആ...

(മൈലാഞ്ചി പൂക്കുന്ന നാട്ടിൽ)

ദുനിയാവിൽ മതിമറന്ന നഫ്സേ.. നൂറിൻ വെളിച്ചത്തിലായാൽ കബ റെന്ന വീട്ടിൽ തെളിച്ചം
വിജയാസ്വരം പുൽകും റൂഹ്... (2)

(മൈലാഞ്ചി പൂക്കുന്ന നാട്ടിൽ)