കെട്ടുകള്‍ മൂന്നു കെട്ടി

🌹 *കെട്ടുകള്‍ മൂന്നു കെട്ടി* 🌹

കെട്ടുകള്‍ മൂന്നു കെട്ടി...
കെട്ടുകള്‍ മൂന്നു കെട്ടി...
കട്ടിലില്‍ നിന്ന്നേയും ഏറ്റീ...
ഒരു ദിനമുന്ദൊരു യാത്രാ..
തീരെ മടക്കമില്ലാത്ത യാത്രാ....(2)

മൂന്നു കഷ്ണം തുണി ചുറ്റീ..
മുറിയാതെ ദിക്‌റും ചൊല്ലീ..(2)

ഖബറിലേക്കുള്ളോരു പോക്ക്..
ഖല്‍ബില്‍ നീ ഓര്‍ത്തൊന്ന് നോക്ക്..
തൊട്ടിലില്‍ ആടിയ കുട്ടീ....
പച്ച മണ്ണോട് നീ പിന്നെയൊട്ടീ..
മാറ് കുലിക്കീ നടന്ന് ...
ഭൂമി വിറപ്പിക്കും പെണ്ണേ...(2)

നീയും ഒരുന്നാള്‍ മരിക്കും ..
നിന്നേയും ഖബറിലടക്കം...
ദുനിയാവില്‍ നീ ചെയ്ത പാപം ...
നരകത്തിലാക്കുന്നു ദേഹം..
കൊട്ടാര കോട്ടകള്‍ കെട്ടീ..
പട്ടാളം ​കാവല് നിര്‍ത്തീ..(2)

നാട് ഭരിച്ചൊരു മന്നാന്‍..
നാളെ നീയും ഒരു പിടി മണ്ണാ...
ജീവിത കാലത്തെ ഹുങ്ക്...
മൌത്തോടെ മാറ്റുന്നു റബ്ബ്...
ആളുകള്‍ നിന്നെ പിരിഞ്ഞാല്‍...
ആ മണ്ണില്‍ നീ തനിച്ചായാല്‍..(2)

മുന്‍ഖര്‍ നക്കിറ് വരുന്നൂ...
മെന്‍ റബ്ബുക ചോദ്യമിടുന്നൂ..
ഉത്തരമില്ലെങ്കില്‍ പിന്നേ...
നിനക്കെന്നും അദാബാണ് പൊന്നേ...

കെട്ടുകള്‍ മൂന്നു കെട്ടി...
കട്ടിലില്‍ നിന്ന്നേയും ഏറ്റീ...
ഒരു ദിനമുന്ദൊരു യാത്രാ..
തീരെ മടക്കമില്ലാത്ത യാത്രാ....(2)
 *✍🏽മദീനയുടെ👑വാനമ്പാടി*